Thursday September 23rd, 2021 - 8:05:am

ലോക സാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായി

NewsDesk
ലോക സാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ ലോകസാംസ്‌കാരിക സമ്മേളനത്തിന് തുടക്കമായി. സാംസ്‌കാരിക സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലയുടെയും സംസ്‌കാരത്തിന്റെയും കുംഭമേളയാണ് ഈ സാംസ്‌കാരികോത്സവമെന്നു മോദി പറഞ്ഞു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. മനുഷ്യത്വം കൊണ്ട് പരസ്പരം ബന്ധിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

155 രാജ്യങ്ങളില്‍ നിന്നുള്ള ശ്രീ ശ്രീ ഭക്തര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 36,000ഓളം കലാകാരന്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിക്കായി വേദി ഒരുക്കുന്നതിന് പരിസ്ഥിതി നശിപ്പിക്കുകയും കര്‍ഷക ഭൂമി നശിപ്പിക്കുകയും ചെയ്ത് വിവാദത്തിലായ ഫൗണ്ടേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ അഞ്ച് കോടി രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടയ്ക്കില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ആദ്യം പ്രഖ്യാപിച്ച ശ്രീ ശ്രീ പിന്നീട് 25 ലക്ഷം രൂപ പിഴ അടച്ച് പരിപാടിക്ക് അനുമതി നേടുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2000 കോടിയോളം മുടക്കി അറ്റ്‌ലസ് ഗ്രൂപ്പ് സ്വന്തമാക്കാന്‍ ചിദംബരത്തിന്റെ മകന്‍ ശ്രമിച്ചു?

പറശ്ശിനിക്കടവ്; ഇണയെ സ്വന്തമാക്കാന്‍ രാജവെമ്പാലകള്‍ തമ്മില്‍ ഒരാഴ്ചയായി പോരാട്ടം

പ്രവാചകനിന്ദ; മാതൃഭൂമി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; ക്ഷമ പറഞ്ഞ് പത്രം

English summary
The World Culture Festival PM Modi heaped praise on spiritual leader Sri Sri Ravi Shankar and Art of Living foundation for holding the event
topbanner

More News from this section

Subscribe by Email