അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ (എ.എം.യു) അടുത്തിടെ നടത്തിയ പ്രസംഗത്തിന്റെ വൈറല്‍ വീഡിയോ യഥാര്‍ത്ഥമാണെന്ന് ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥി ഷാര്‍ജീല്‍ ഇമാം ഡല്‍ഹി പൊലീസിന് മൊഴി നല്കി.സില്ലിഗുരി ഇടനാഴി മുറിക്കുന്നതിനെക്കുറിച്ച് വിവാദമായ പരാമര്‍ശം നടത്തിയതായി ഷാര്‍ജീല്‍ ഇമാം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പില്‍ തന്റെ മുഴുവന്‍ പ്രസംഗവും അടങ്ങിയിട്ടില്ലെന്ന് ഷാര്‍ജീല്‍ ഇമാം വാദിച്ചു.
രാജ്യദ്രോഹത്തിനാണ് ജെഎന്‍യു വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമിയ മില്ലിയ ഇസ്ലാമിയയില്‍ അദ്ദേഹം നടത്തിയ പ്രസംഗവും വൈറലായ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നടത്തിയ 'പ്രകോപനപരമായ' പ്രസംഗവുമാണ് ഡല്‍ഹി പൊലീസ് എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.