Wednesday September 23rd, 2020 - 7:05:pm

ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

NewsDesk
ജമ്മു കാശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സോപൂര്‍ ജില്ലയിലെ ദ്രുസു ഗ്രാമത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ക്കു നേരെയാണ് സൈന്യം ആക്രമണം നടത്തിയത്.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സുരക്ഷാസേന എത്തിയതോടെ ഭീകരവാദികള്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Terrorists Shot Dead In Encounter At Jammu And Kashmir's Sopore
topbanner

More News from this section

Subscribe by Email