Wednesday September 23rd, 2020 - 5:32:pm

സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേര്‍ ആക്രമണം; മൂന്നു ജവാന്മാര്‍ക്കു പരുക്ക്

Jikku Joseph
സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേര്‍ ആക്രമണം; മൂന്നു ജവാന്മാര്‍ക്കു പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ചാവേര്‍ ആക്രമണം. മൂന്നു ജവാന്മാര്‍ക്കു പരുക്കേറ്റു. കശ്മീര്‍ താഴ്വരയിലെ ലെത്‌പോറയില്‍ സി.ആര്‍.പി.എഫിന്റെ 185-ാം ബറ്റാലിയന്‍ ക്യാംപിനുനേരെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. പരിശീലന കേന്ദ്രത്തിലെത്തിയ തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു.

ശ്രീനഗറില്‍ 30 കിലോമീറ്റര്‍ അകലെയാണ് ക്യാമ്പ്. തീവ്രവാദികളും സുരക്ഷ സൈനികരും തമ്മിലുള്ള പോരാട്ടം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനമായ ആക്രമണത്തില്‍ കഴിഞ്ഞ ആഗസ്റ്റില്‍ എട്ട് സി.ആര്‍.പി.എഫ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷ സേന നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
terrorists attack crpf training centre in kashmirs pulwama report
topbanner

More News from this section

Subscribe by Email