Friday December 13th, 2019 - 10:16:am
topbanner

ക്ഷേത്രത്തിനുള്ളില്‍ കഴുത്തറത്ത നിലയില്‍ പൂജാരിയടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; നരബലിയെന്ന് സംശയം

RA
ക്ഷേത്രത്തിനുള്ളില്‍ കഴുത്തറത്ത നിലയില്‍ പൂജാരിയടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; നരബലിയെന്ന് സംശയം

തിരുപ്പതി: ക്ഷേത്രത്തിനുള്ളില്‍ പൂജാരി ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ ശിവക്ഷേത്രത്തിനുള്ളില്‍ മൃതദേഹങ്ങള്‍  കണ്ടെത്തി.നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉള്‍ഭാഗം രക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ശിവരമണിയും മറ്റ് മൂന്ന് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് താമസിക്കുന്നത്. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. 15ാംനൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
temple murder case police investigation
topbanner

More News from this section

Subscribe by Email