Thursday December 12th, 2019 - 6:27:am
topbanner

ഈ ക്രൂരത കാണിച്ച ഇവര്‍ക്ക് എന്തു ശിക്ഷയും നല്‍കിക്കോളൂ ; ഹൈദരാബാദ് പീഡന കേസിലെ പ്രതികളുടെ അമ്മമാര്‍ പറയുന്നു

suji
ഈ ക്രൂരത കാണിച്ച ഇവര്‍ക്ക് എന്തു ശിക്ഷയും നല്‍കിക്കോളൂ ; ഹൈദരാബാദ് പീഡന കേസിലെ പ്രതികളുടെ അമ്മമാര്‍ പറയുന്നു

തെലങ്കാനയിലെ ഷംഷാബാദില്‍ ലേഡി വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയ പ്രതികള്‍ക്കെതിരെ അവരുടെ അമ്മമാരും രംഗത്ത്. തങ്ങളുടെ മക്കളായ പ്രതികള്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും നല്‍കാമെന്നും തങ്ങള്‍ക്കും പെണ്‍കുട്ടികള്‍ മക്കളായി ഉണ്ടെന്നുമാണ് ഈ അമ്മമാര്‍ പ്രതികരിച്ചിരിക്കുന്നത്. 'അവന്മാര്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും കൊടുത്തുകൊള്ളൂ, എനിക്കും ഒരു പെണ്‍കുട്ടി മകളായി ഉള്ളതാണ്.' ഇങ്ങനെയാണ് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളില്‍ ഒരാളായ ചെന്നകേശവുലുവിന്റെ അമ്മ പറയുന്നത്. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതികളുടെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അറിയിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് എത്രയും വേഗം തക്കതായ ശിക്ഷ നല്‍കുന്നതിന് വേണ്ടിയാണിത്.

അതേസമയം മാധ്യമങ്ങളും രാഷ്ട്രീയക്കാരും കേസിലെ ഇരയുടെ കുടുംബം താമസിക്കുന്ന ഹൗസിംഗ് കോളനിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും അവിടുത്തെ റസിഡന്‍സ് അസോസിയേഷന്‍ വിലക്കിയിട്ടുണ്ട്. കോളനിയുടെ പ്രധാന ഗേറ്റ് അകത്തുനിന്നും പൂട്ടിക്കൊണ്ടാണ് കോളനിവാസികള്‍ ഇവരെ പ്രതിരോധിക്കുന്നത്. 'സഹതാപം വേണ്ട, നീതി മതി' എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡും ഇവര്‍ ഗേറ്റില്‍ തൂക്കിയിട്ടുണ്ട്.

 

English summary
telungana rape case reports
topbanner

More News from this section

Subscribe by Email