Thursday December 12th, 2019 - 6:18:am
topbanner

മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊന്ന സംഭവം ; വിചാരണ അതിവേഗ കോടതിയില്‍

suji
മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊന്ന സംഭവം ; വിചാരണ അതിവേഗ കോടതിയില്‍

ഇരുപത്താറുകാരിയായ മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊന്ന സംഭവത്തില്‍ അതിവേഗ വിചാരണ നടത്തുമെന്ന് തെലങ്കാന സര്‍ക്കാര്‍. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുവതിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടും അന്വേഷണം വൈകിപ്പിച്ച പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തില്‍ രാജ്യമൊട്ടാകെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം. ദേശീയ പാത ആയിരുന്നിട്ടും ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. തെരുവിലിറങ്ങിയ ജനം പോലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തി.

കേസില്‍ നാല് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണം വൈകിപ്പിച്ച മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദ്‌ബെംഗളുരു ദേശീയപാതയിലുള്ള കലുങ്കിനടിയില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രക്ക് ഡ്രൈവര്‍മാരാണ് കേസിലെ പ്രതികള്‍.

 

English summary
telungana rape case in fast track court
topbanner

More News from this section

Subscribe by Email