Thursday September 24th, 2020 - 12:57:am

തെലങ്കാനയില്‍ കൊല്ലപ്പെട്ട ഡോക്ടറെ പ്രതികള്‍ മദ്യം കലര്‍ത്തിയ തണുത്ത പാനീയം നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി പോലീസ്  

suji
തെലങ്കാനയില്‍ കൊല്ലപ്പെട്ട ഡോക്ടറെ പ്രതികള്‍ മദ്യം കലര്‍ത്തിയ തണുത്ത പാനീയം നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി പോലീസ്   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെലങ്കാനയിലെ ഷംഷാബാദില്‍ ബുധനാഴ്ച രാത്രി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ വനിതാ ഡോക്ടറെ കുറ്റകൃത്യം നടത്തുന്നതിന് മുമ്പ് പ്രതികള്‍ മദ്യം അടങ്ങിയ തണുത്ത പാനീയം നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കുറ്റകൃത്യത്തിന് മുമ്പ് പ്രതികള്‍ ഒരു കുപ്പി വിസ്‌കി വാങ്ങി തണുത്ത പാനീയത്തില്‍ കലര്‍ത്തി ഹൈദരാബാദ് ആസ്ഥാനമായുള്ള വെറ്റിനറി സര്‍ജനെ കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഹൈദരാബാദ് ബംഗളൂരു ദേശീയപാതയിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കിനടിയില്‍ വ്യാഴാഴ്ച രാവിലെയാണ് തെലങ്കാന വെറ്ററിനറി സര്‍ജന്റെ കത്തി കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. നാലു പ്രതികളെയും വെള്ളിയാഴ്ച സൈബരാബാദ് പോലീസ് വീട്ടില്‍ നിന്ന് പിടികൂടി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിട്ടുണ്ട്.നാലു പ്രതികളും ഒന്നര കുപ്പി വിസ്‌കി, കുറച്ച് ലഘുഭക്ഷണവും ശീതളപാനീയവും ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപം ഉള്ള ടോണ്ടുപള്ളി ഗ്രാമത്തില്‍ നിന്ന് വാങ്ങി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതികളെല്ലാം മദ്യപിച്ചിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കുറ്റകൃത്യത്തിനിടെ യുവതിയുടെ വായയും മൂക്കും മൂടിയിരുന്നതിനാലാണ് അവര്‍ മരിച്ചത്,' സൈബരാബാദ് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതികള്‍ പെട്രോള്‍ വാങ്ങി യുവതിയുടെ മൃതദേഹം കത്തിച്ചു.

കുറ്റകൃത്യം ചെയ്ത ശേഷം മുഖ്യപ്രതിയായ മുഹമ്മദ് ആരിഫ് മറ്റ് പ്രതികളെ അരാംഘര്‍ എക്‌സ് റോഡുകള്‍ക്ക് സമീപം വിട്ടതിന് ശേഷം നാരായണ്‍പേട്ടിലെ വീട്ടിലേക്ക് പോയി. ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്തകുന്ത ചെന്നകസാവുലു എന്നിവരാണ് മറ്റു പ്രതികള്‍. ഹൈദരാബാദില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള നാരായണ്‍പേട്ടില്‍ നിന്നുള്ളവരാണ് ഇവരെല്ലാം. ഇവര്‍ ലോറി ഡ്രൈവര്‍മാരായും ക്ലീനര്‍മാരായും പ്രവര്‍ത്തിക്കുന്നവരാണ്. ക്രൂരമായ കൊലപാതകം നടന്ന് 48 മണിക്കൂറിനുള്ളില്‍ ഇവരെല്ലാം അറസ്റ്റിലായി.

 

Read more topics: telungana doctor ,murder, rape
English summary
telungana doctor murder report
topbanner

More News from this section

Subscribe by Email