Wednesday October 27th, 2021 - 3:06:am

തെലുങ്കാനയില്‍ കോ​വി​ഡ് സാമ്പത്തിക ​സ​ഹാ​യം വാ​ങ്ങാ​ന്‍ ക്യൂ​വി​ല്‍ നി​ന്ന സ്ത്രീ ​കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

RA
തെലുങ്കാനയില്‍ കോ​വി​ഡ് സാമ്പത്തിക ​സ​ഹാ​യം വാ​ങ്ങാ​ന്‍ ക്യൂ​വി​ല്‍ നി​ന്ന സ്ത്രീ ​കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

തെലുങ്കാന: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത സാമ്പത്തിക സ​ഹാ​യം വാ​ങ്ങാ​ന്‍ ക്യൂ​വി​ല്‍ കാ​ത്ത് നി​ന്ന 46കാ​രി​യാ​യ സ്ത്രീ ​കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെ​ലു​ങ്കാ​ന​യി​ലെ കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന കോ​വി​ഡ് ധ​ന​സ​ഹാ​യ തു​ക​യാ​യ 1,500 രൂ​പ വാ​ങ്ങു​വാ​നാ​ണ് ഇ​വ​ര്‍ ബാ​ങ്കി​ല്‍ എ​ത്തി​യ​ത്. ബാ​ങ്കി​ന് മു​ന്‍​പി​ലെ മ​ര​ച്ചു​വ​ട്ടി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇവര്‍ നി​ല​ത്തേ​ക്ക് കു​ഴ​ഞ്ഞ് വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ക്ഷ്യ​സു​ര​ക്ഷാ കാ​ര്‍​ഡ് കൈ​വ​ശ​മു​ള്ള ഓ​രോ കു​ടും​ബ​ത്തി​നും പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് വേ​ണ്ടി 1,500 രൂ​പ സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത് വാ​ങ്ങു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ്ത്രീ ​എ​ത്തി​യ​ത്.

Read more topics: telugana, covid ,women ,death
English summary
telugana covid women death
topbanner

More News from this section

Subscribe by Email