Thursday July 16th, 2020 - 6:50:am

ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

NewsDesk
ദേശീയ പാതയില്‍ അധ്യാപികയെ ബലാത്സംഗത്തിനിരയാക്കി; ദൃശ്യം ചിത്രീകരിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ദേശീയ പാതയില്‍ അമ്മയും മകളും ബലാത്സംഗത്തിനിരയാതിന്റെ തൊട്ടുപിന്നാലെ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയായ അധ്യാപികയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബറേലിയിലൂടെ കടന്നുപോകുന്ന ദേശീയപാത 24ലാണ് സംഭവം.

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം അധ്യാപികയെ ദേശീയപാതയ്ക്കു സമീപമുള്ള കൃഷിഭൂമിയില്‍ തള്ളി. ബലാത്സംഗ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും സംഭവം പുറത്തുപറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി അവര്‍ പോലീസില്‍ മൊഴി നല്‍കി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബറേലി സോണ്‍ ഐ.ജി. വിജയ് സിങ് അറിയിച്ചു. സ്‌റ്റേഷന്‍ പരിധിയില്‍ അതിക്രമം തടയുന്നതില്‍ പരാജയപ്പെട്ട സി.ബി. ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

'തക്കാരം' ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; ചിക്കന് ആഴ്ച്ചകളോളം പഴക്കം

പോലീസ് വയര്‍ലെസ് സ്ത്രീയുടെ കൈയ്യില്‍; ആക്ഷന്‍ഹീറോ ബിജുവിനെ ഓര്‍മ്മിപ്പിച്ച് പോലീസ് തിരച്ചില്‍

Read more topics: UP, Teacher, Rape, Gun, Highway
English summary
In Another UP Horror, Teacher Allegedly Gang-Raped At Gunpoint Near Highway
topbanner

More News from this section

Subscribe by Email