Thursday January 28th, 2021 - 7:50:pm

തമിഴ്‌നാട്ടില്‍ സ്ഥിതി ആശങ്കാജനകം

suji
തമിഴ്‌നാട്ടില്‍ സ്ഥിതി ആശങ്കാജനകം

തമിഴ്‌നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകള്‍ക്കിടയില്‍, ചെന്നൈ, കോയമ്പത്തൂര്‍, വെല്ലൂര്‍ തുടങ്ങിയ നഗരങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്ന് പരമാവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്തെ 34 ജില്ലകളിലായി ആകെ 388 കണ്ടെയ്ന്‍മെന്റ് സോണുകളുണ്ട്. കൊറോണ വൈറസ് കേസുകളില്‍ ഭൂരിഭാഗവും കണ്ടെത്തിയ പ്രദേശങ്ങളെയാണ് കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രദേശങ്ങളില്‍ കൊവിഡ് 19 പടരാതിരിക്കാന്‍ ഈ പ്രദേശങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 17 മരണങ്ങളുമായി 1,520 കേസുകള്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, 457 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ചെന്നൈ, തിരുനെല്‍വേലി, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, സെഹംഗല്‍പട്ടു, മധുര, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങള്‍ ഹോട്‌സ്‌പോര്‍ട്ടുകളാണ്. ചെന്നൈയില്‍ 13 നഗരമേഖലകളും കോയമ്പത്തൂരില്‍ 8 ഗ്രാമീണ മേഖലകളും 10 നഗരമേഖലകളുമുണ്ട്. മധുരയില്‍ ഗ്രാമ, നഗര മേഖലകളില്‍ അഞ്ച് വീതം ഹോട്ടുകള്‍ ഉണ്ട് . സേലത്ത് 15 ഗ്രാമീണ മേഖലകളും 11 നഗരമേഖലകളുമുണ്ട്. അതുപോലെ, തഞ്ചാവൂരിന് ആറ് ഗ്രാമീണ മേഖലകളും മൂന്ന് നഗരമേഖലകളുമുണ്ട്, തിരുച്ചിരപ്പള്ളിയില്‍ ഏഴ് ഗ്രാമീണ മേഖലകളും മൂന്ന് നഗരമേഖലകളുമുണ്ട്. തിരുനെല്‍വേലിയില്‍ 19 നഗരമേഖലകളും 16 ഗ്രാമീണ മേഖലകളുമുണ്ട്. കൊവിഡ് വൈറസ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളാണ് റെഡ് സോണുകള്‍.

 

Read more topics: tamil nadu ,situation,covid 19
English summary
tamil nadu situation
topbanner

More News from this section

Subscribe by Email