Wednesday April 1st, 2020 - 1:54:am
topbanner

അക്രമികള്‍ക്കെതിരെ നടപടിയെടുക്കൂ, കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട ; ഡല്‍ഹി പോലീസ് കമ്മീഷണറോട് ഹൈക്കോടതി

suji
അക്രമികള്‍ക്കെതിരെ നടപടിയെടുക്കൂ, കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട ; ഡല്‍ഹി പോലീസ് കമ്മീഷണറോട് ഹൈക്കോടതി

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പൊലീസ് കമ്മിഷണര്‍ക്ക് നോട്ടിസ് അയച്ചു. അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതി ഉത്തരവിനായി കാത്തുനില്‍ക്കേണ്ട, നിയമപ്രകാരം വേണ്ടത് ചെയ്യണം. നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി അറിയിക്കാനും കോടതി ഉത്തരവിട്ടു. അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസ് കമ്മീഷണറോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൊലീസ് ഇടപെടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അത് ചെയ്യണമെന്നും, അതിന് വേറെ ആരെയും കാത്തിരിക്കേണ്ടതില്ലെന്നും നോട്ടീസയക്കുന്നതിനൊപ്പം കോടതി നിരീക്ഷിക്കുകയും ചെയ്തു. അതേസമയം, ഡല്‍ഹി സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഡല്‍ഹി കലാപം സംബന്ധിച്ച് ഹൈക്കോടതി കേള്‍ക്കട്ടെയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഷഹീന്‍ബാഗ് കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം.

അതിനിടെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പൊലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.

 

English summary
take action says high court to delhi police commissioner
topbanner

More News from this section

Subscribe by Email