Saturday November 28th, 2020 - 4:49:am

സ്വാതിയുടെ കൊലപാതകം; പ്രതിയും ടെക്കി തന്നെ; പോലീസ് എത്തിയപ്പോള്‍ ആത്മഹത്യാ ശ്രമം

NewsDesk
സ്വാതിയുടെ കൊലപാതകം; പ്രതിയും ടെക്കി തന്നെ; പോലീസ് എത്തിയപ്പോള്‍ ആത്മഹത്യാ ശ്രമം

ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിയും എഞ്ചിനീയര്‍ തന്നെ. തിരുനല്‍വേലിക്ക് സമീപത്തുനിന്ന് കഴിഞ്ഞദിവസം രാത്രിയാണ് പ്രതി രാം കുമാറിനെ പോലീസ് പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെങ്കാശിക്ക് സമീപമുള്ള മീനാക്ഷിപുരം സ്വദേശിയാണ് രാംകുമാര്‍. കൊല്ലപ്പെട്ട സ്വാതി താമസിച്ചിരുന്ന ചെങ്കല്‍ചൂളൈയില്‍ തന്നെയാണ് ഇയാളും കഴിഞ്ഞിരുന്നത്.

കഴിഞ്ഞദിവസം പ്രതിയുടെ കൂടുതല്‍ വ്യക്തമായ ചിത്രം പുറത്തുവിട്ടതോടെ ഇയാള്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും സുരക്ഷാ ജീവനക്കാരനുമാണ് പോലീസ് ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയെ കുറച്ചുദിവസം പുറത്തേക്ക് കാണാത്തതും സംശയത്തിനിടയാക്കി. ഇതോടെ പോലീസിന് വിവരം നല്‍കുകയായിരുന്നു. സ്ഥലം പോലീസ് വളഞ്ഞതോടെ പ്രതി ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു. ഇയാളെ പരിക്കുകളോടെ തിരുനല്‍വേലി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലേക്ക് പോകുന്നതിനായി നുങ്കമ്പാക്കം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ സ്വാതിയെ രാവിലെ ആറരയോടെയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. പ്ലാറ്റ്‌ഫോമിലെത്തി സ്വാതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട പ്രതി പൊടുന്നനേ യുവതിയെ ആക്രമിച്ചു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു.

 

കാമുകിയെ കൊലപ്പെടുത്തിയ സുഹൃത്തിനെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

മസാജ് ഓഫര്‍ നിരസിച്ച യാത്രക്കാരിയെ ടാക്‌സി ഡ്രൈവര്‍ പെരുവഴിയിലിറക്കിവിട്ടു

ബാങ്കില്‍ തോക്കുപൊട്ടി ജീവനക്കാരി മരിച്ച സംഭവത്തില്‍ ദുരൂഹത

Read more topics: Swathi, murder, Tirunelveli, self
English summary
Swathi murder suspect held in Tirunelveli, tries to kill self
topbanner

More News from this section

Subscribe by Email