Friday December 6th, 2019 - 11:55:pm
topbanner

സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍മക്കളെ തടഞ്ഞുവെച്ചിരിക്കുന്നു; പരാതിയുമായി ദമ്പതികള്‍ ഹൈക്കോടതിയില്‍

RA
സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍മക്കളെ തടഞ്ഞുവെച്ചിരിക്കുന്നു; പരാതിയുമായി ദമ്പതികള്‍ ഹൈക്കോടതിയില്‍

അഹമ്മദാബാദ്: വിവാദ സ്വാമി നിത്യാനന്ദ നടത്തുന്ന ആശ്രമത്തില്‍ തങ്ങളുടെ രണ്ടു പെണ്‍മക്കളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദമ്പതികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. ജനാര്‍ദന ശര്‍മയും ഭാര്യയും തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2013 ല്‍ ദമ്പതികളുടെ ഏഴു മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള നാല് പെണ്‍മക്കളെ ബംഗളൂരുവില്‍ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. എന്നാല്‍ കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.

തുടര്‍ന്ന് പോലീസിന്‍റെ സഹായത്തോടെ ശര്‍മ സ്ഥാപനം സന്ദര്‍ശിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാല്‍ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാര്‍ദന ശര്‍മയും (21) നന്ദിതയും (18) മടങ്ങിവരാന്‍ കൂട്ടാക്കിയില്ല. അതേസമയം നേരത്തെ തങ്ങളുടെ രണ്ട് ഇളയ പെണ്‍മക്കളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവില്‍ പാര്‍പ്പിച്ചിരുന്നുവെന്ന് ആരോപിച്ച ദമ്പതികള്‍ അവരെ കോടതിയില്‍ ഹാജരാക്കി കൈമാറണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

English summary
swami nithyanatha police complaint
topbanner

More News from this section

Subscribe by Email