Wednesday April 8th, 2020 - 7:29:am
topbanner

എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കേണ്ട സമയമാണ് ; ഷഹീന്‍ബാഗ് കേസില്‍ സുപ്രീം കോടതി

suji
എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കേണ്ട സമയമാണ് ; ഷഹീന്‍ബാഗ് കേസില്‍ സുപ്രീം കോടതി

പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭകരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നിന്ന് നീക്കാനുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 23 ലേക്ക് മാറ്റി. തിങ്കളാഴ്ച മധ്യസ്ഥ സംഘം മുദ്രവെച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് സുപ്രീം കോടതി വാദം കേള്‍ക്കുന്നത് മാറ്റിവച്ചു. എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കേണ്ട സമയമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി കേസ് മാറ്റിവച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷഹീന്‍ ബാഗ് പ്രക്ഷോഭകരോട് മറ്റൊരു സ്ഥലത്ത് പ്രക്ഷോഭം തുടരാന്‍ പ്രേരിപ്പിക്കുവാന്‍ മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രന്‍ എന്നിവരെ മധ്യസ്ഥരായി നിയമിച്ചിരുന്നു. പ്രക്ഷോഭം മറ്റൊരിടത്തേക്ക് മാറ്റിയാല്‍ റോഡ് വീണ്ടും തുറക്കാനും യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാനും സാധിക്കും. ഷഹീന്‍ ബാഗ് പ്രതിഷേധം ലോകമെമ്പാടും വാര്‍ത്തയാവുകയും രാജ്യമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്തു. സിഎഎയ്‌ക്കെതിരെ നൂറുകണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഒരു മാസത്തിലേറെയായി ഷഹീന്‍ ബാഗിലെ റോഡില്‍ പ്രതിഷേധിക്കുകയാണ്.

 

English summary
supreme court in shaheen bagh protest
topbanner

More News from this section

Subscribe by Email