Friday August 23rd, 2019 - 2:01:am
topbanner
topbanner

കശ്മീരിലെ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

suji
 കശ്മീരിലെ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ജമ്മുകശ്മീരിലെ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. എത്രകാലം കശ്മീരില്‍ നിലവിലെ സാഹചര്യം തുടരുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണു ഗോപാലിനോട് ചോദിച്ചു. കേന്ദ്രം എല്ലാ സാഹചര്യങ്ങളും പരിശോധിക്കുകയാണെന്നായിരുന്നു എജിയുടെ മറുപടി. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജസ്റ്റിസ് എ ആര്‍ ഷാ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് അരുണ്‍ മിശ്ര, എം ആര്‍ ഷാ, അജയ് റസ്‌തോഗി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ദിനംപ്രതി ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഇതുവരെ ഒരു ജീവനും നഷ്ടമായിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മനുഷ്യാവകാശ ലംഘനങ്ങള്‍ കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാരെന്നും സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നടപടികള്‍ ചോദ്യം ചെയ്ത് കൊണ്ട് രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനെവാല സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് മേലുള്ള സമ്പൂര്‍ണ്ണ നിരോധനം അംഗീകരിക്കാനാവില്ലെന്നും സ്‌കൂളുകളും, ആശുപത്രികളും, പൊലീസ് സ്റ്റേഷനുകളുമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Read more topics: supreme court,curfew
English summary
supreme court in case of curfew
topbanner

More News from this section

Subscribe by Email