Sunday January 26th, 2020 - 10:10:am
topbanner

നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

JB
നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

നിർഭയ കേസ് പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്, വിനയ് സിംഗ് എന്നിവർ നൽകിഹർജി കോടതി തള്ളിയതോടെ 22ന് ഇവരുടെ വധശിക്ഷയ്ക്ക് വഴി തെളിഞ്ഞു. പവൻ, അക്ഷയ് എന്നിവരാണ് തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട മറ്റ് രണ്ട് പ്രതികൾ. 22ന് രാവിലെ ഏഴുമണിക്കാണ് ഇവരെ തൂക്കിലേറ്റുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.

പ്രായ പൂർത്തിയാകാത്ത പ്രതി ഉൾപ്പെടെ കേസിൽ ആകെ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നാം പ്രതി രാംസിങ് തിഹാർ ജയിലിൽ തടവിൽ കഴിയവെ തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഹർജിയാണ് തള്ളിയത്.

ജസ്റ്റിസുമാരായ എൻവി രമണ, അരുൺ മിശ്ര, ആർഎഫ് നരിമാൻ, ആർ ഭാനുമതി അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ജനുവരി 22ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരുന്നു. അവസാന ശ്രമം എന്ന നിലയിലാണ് പ്രതികൾ തിരുത്തൽ ഹർജിയുമായി കോടതിയെ സമീപിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
suprem court reject nirbhaya case convicts plea
topbanner

More News from this section

Subscribe by Email