Saturday June 6th, 2020 - 2:51:am

മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി

JB
മധ്യപ്രദേശിൽ കമല്‍നാഥ് സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വെള്ളിയാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ബിജെപിയുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

നാളെത്തന്നെ കമല്‍നാഥ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കല്‍ മാത്രമായിരിക്കണം സഭയുടെ അജണ്ട. നാളെ വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ വിശ്വാസവോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
നിയമസഭാ നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കണമെന്നും കോടതി നിർദേശിച്ചു. എംഎല്‍എമാര്‍ക്ക് കൈപൊക്കി വിശ്വാസ വോട്ട് രേഖപ്പെടുത്താം. വിമതര്‍ പങ്കെടുക്കുകയാണെങ്കില്‍ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതത്വം അനന്തമായി തുടരാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കമല്‍നാഥ് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
suprem court recat on kamalnath government trust vote
topbanner

More News from this section

Subscribe by Email