Tuesday March 31st, 2020 - 11:03:pm
topbanner

അയോദ്ധ്യയില്‍ പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുന്നു ; സുപ്രീം കോടതി വിധി അംഗീകരിച്ച് വഖഫ് ബോര്‍ഡ്

suji
അയോദ്ധ്യയില്‍ പള്ളി പണിയുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുന്നു ; സുപ്രീം കോടതി വിധി അംഗീകരിച്ച് വഖഫ് ബോര്‍ഡ്

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോദ്ധ്യയില്‍ ഒരു പള്ളി പണിയുന്നതിനായി യു.പി സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ ബദല്‍ ഭൂമി സ്വീകരിക്കുന്നതായി യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധി പാലിക്കുമെന്ന് ഒരിക്കല്‍ പറഞ്ഞുകഴിഞ്ഞാല്‍ 'അത് നിരസിക്കാനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഇല്ല' എന്ന് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സുഫര്‍ ഫാറൂഖി വ്യാഴാഴ്ച വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഭൂമി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുമെന്ന ചര്‍ച്ച ഞങ്ങള്‍ ഒരിക്കലും ഉയര്‍ത്തിയിട്ടില്ല. സുപ്രീം കോടതി നല്‍കിയ ഭൂമി സ്വീകരിക്കേണ്ടെന്ന വാദം, ഇതുമായി ബന്ധമില്ലാത്തവരാണ് ഉന്നയിക്കുന്നത്. സുപ്രീംകോടതിയുടെ തീരുമാനം പിന്തുടരാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു, ' സുഫര്‍ ഫാറൂഖി പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം യുപി സര്‍ക്കാര്‍ ഈ മാസം ആദ്യം അയോദ്ധ്യ ജില്ലയിലെ സോഹവാള്‍ തഹ്‌സിലിലെ റൗനഹി പൊലീസ് സ്റ്റേഷന് കീഴിലുള്ള സ്ഥലം കണ്ടെത്തിയിരുന്നു. അയോദ്ധ്യ വിധിന്യായത്തിനുശേഷം സുന്നി ബോര്‍ഡ് അതിന്റെ ഭാവി നടപടികളെക്കുറിച്ച്
വ്യക്തത വരുത്തിയിരുന്നില്ല. അടുത്ത ഘട്ടം ഫെബ്രുവരി 24ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 

English summary
sunni board says 5 acre mosque land will accept
topbanner

More News from this section

Subscribe by Email