Wednesday October 16th, 2019 - 5:55:pm
topbanner

സുനന്ദ ഐപിഎല്‍ പത്രസമ്മേളനം നടത്താന്‍ ഒരുങ്ങവെ മരണം; കോണ്‍ഗ്രസ് എംപിക്കെതിരെ വാദങ്ങളുമായി പ്രോസിക്യൂഷന്‍

suji
സുനന്ദ ഐപിഎല്‍ പത്രസമ്മേളനം നടത്താന്‍ ഒരുങ്ങവെ മരണം; കോണ്‍ഗ്രസ് എംപിക്കെതിരെ വാദങ്ങളുമായി പ്രോസിക്യൂഷന്‍

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപി ശശി തരൂരിന് എതിരെ കൊലപാതക കേസില്‍ കുറ്റപത്രം സ്വീകരിക്കണമെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍. ഐപിഎല്ലുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ സുനന്ദ പുഷ്‌കര്‍ പത്രസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങിയതിന് പിന്നാലെയായിരുന്നു മരണമെന്ന് ഡല്‍ഹി പോലീസ് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മരണത്തിന് മുന്‍പ് ഭര്‍ത്താവ് തരൂരുമായി സുനന്ദ പതിവായി വഴക്കില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ പറഞ്ഞു. ഇവരുടെ വീട്ടുജോലിക്കാരി നല്‍കിയ മൊഴി അനുസരിച്ച് തരൂരും, സുനന്ദയും തമ്മില്‍ ദുബായില്‍ വെച്ചും വഴക്കിട്ടിരുന്നു. ഇവിടെ ജോലിക്കാരി ഒപ്പമുണ്ടായിരുന്നു. ഒരവസരത്തില്‍ പുഷ്‌കര്‍ തരൂരിനെ അടിച്ചു.

നാട്ടില്‍ തിരിച്ചെത്തിയ ശേഷം 'കാറ്റി' എന്നു പേരുള്ള അജ്ഞാത സ്ത്രീയുടെ പേരിലായിരുന്നു വഴക്ക്. ഇത് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ അല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഒരു പത്രസമ്മേളനം വിളിക്കാന്‍ ഒരുങ്ങുകയാണെന്ന് സുനന്ദ ജോലിക്കാരിയോട് പറഞ്ഞിരുന്നു. ആല്‍പ്രാസോളം ഇഞ്ചക്ട് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

സുനന്ദ മാനസികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് തെളിയിക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് ഇവര്‍ സുഹൃത്തിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്നെ ഉപേക്ഷിച്ച് തരൂര്‍ തരാറിനെ വിവാഹം ചെയ്യുമെന്ന് സുനന്ദ പറഞ്ഞിരുന്നതായി മാധ്യമപ്രവര്‍ത്തക നളിനി സിംഗ് മൊഴി നല്‍കി.

അതേസമയം പ്രോസിക്യൂഷന്‍ തെളിവുകള്‍ മുഴുവന്‍ വായിക്കാതെയാണ് ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ ചുമത്തുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വികാസ് പഹ്വ മറുപടിനല്‍കി.

 

 

English summary
sunanda pushkar death case report
topbanner

More News from this section

Subscribe by Email