Friday October 22nd, 2021 - 8:17:am

പാകിസ്ഥാനെ നാലായി വിഭജിക്കണമെന്നും അതില്‍ മൂന്ന് ഭാഗം ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നും സുബ്രഹ്മണ്യ സ്വാമി

suji
പാകിസ്ഥാനെ നാലായി വിഭജിക്കണമെന്നും അതില്‍ മൂന്ന് ഭാഗം ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നും സുബ്രഹ്മണ്യ സ്വാമി

കശ്മീരിലും ഭീകരവാദത്തിലും നിലവില്‍ പ്രശ്‌നങ്ങള്‍ തുടരവേ ഇന്ത്യ പാക് പ്രശ്‌ന പരിഹാരത്തിന് ശാശ്വത ഫലം കാണുക എളുപ്പമല്ല. എന്നാല്‍ വിചിത്രമായ പദ്ധതിയമായി ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തി. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് സ്വാമി പദ്ധതി വെളിപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാകിസ്ഥാനെ നാലായി വിഭജിക്കണമെന്നും അതില്‍ മൂന്ന് ഭാഗം ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നുമാണ് സ്വാമിയുടെ അഭിപ്രായം.
സിന്ധ്, പഖ്തൂണ്‍, ബലൂചിസ്ഥാന്‍, പടിഞ്ഞാറന്‍ പാകിസ്ഥാന്‍ എന്നിങ്ങനെ ആ രാജ്യത്തെ വിഭജിക്കണം. ഇതില്‍ ആദ്യത്തെ മൂന്നു ഭാഗങ്ങള്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ പ്രശ്‌നം എന്നന്നേയ്ക്കുമായി പരിഹരിക്കാനാവുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

അതേസമയം സുബ്രഹ്മണ്യ സ്വാമി ഈ വാദത്തിന് ഇന്ത്യയില്‍ വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും ബിജെപി നേതാവിന്റെ ഭീഷണി എന്ന തരത്തില്‍ പാകിസ്ഥാനിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് .

 

Read more topics: subramanian swamy, controversy
English summary
subramanian swamy statement in controversy
topbanner

More News from this section

Subscribe by Email