Friday October 22nd, 2021 - 8:39:am

കണ്ണന്താനത്തിന്റെ പ്രസ്താവനകള്‍ വെറും വിഢിത്തരമെന്ന് സുബ്രമണ്യന്‍ സ്വാമി

Jikku Joseph
കണ്ണന്താനത്തിന്റെ പ്രസ്താവനകള്‍ വെറും വിഢിത്തരമെന്ന് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആധാര്‍ വിവാദവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സുബ്രമണ്യന്‍ സ്വാമി. കണ്ണന്താനത്തിന്റെ പ്രസ്താവനകള്‍ വെറും വിഢിത്തമാണെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആധാറിനായി സര്‍ക്കാര്‍ എന്തെങ്കിലും വ്യക്തി വിവരങ്ങള്‍ ആരാഞ്ഞാല്‍ ജനം പറയും സ്വകാാര്യതയിലേക്ക് കടന്നു കയറ്റമാണെന്ന്. എന്നാല്‍ അമേരിക്കയില്‍ ചെന്ന് സായിപ്പന്മാരുടെ മുന്നില്‍ സുരക്ഷാ പരിശോധനയ്ക്കായി നഗ്‌നരായി നില്‍ക്കാന്‍ ആര്‍ക്കും ഒരു മടിയും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കണ്ണന്താനം പ്രസ്ഥാവന നടത്തിയത്. പ്രസ്താവന വിഡ്ഢിത്തമാണെന്ന് പറഞ്ഞ സ്വാമി ഈ വിഷയത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.

English summary
subramanian swamy on alphons kannanthanam comparing aadhaar to us visa scan its a foolish statement
topbanner

More News from this section

Subscribe by Email