Friday October 22nd, 2021 - 9:45:am

ബാലാക്കോട്ട് വ്യോമാക്രണണത്തിന് ശേഷം ബി.ജെ.പിയുടെ റേറ്റിങ് വര്‍ധിച്ചെന്ന് സുബ്രമണ്യന്‍ സ്വാമി

BI
 ബാലാക്കോട്ട് വ്യോമാക്രണണത്തിന് ശേഷം ബി.ജെ.പിയുടെ റേറ്റിങ് വര്‍ധിച്ചെന്ന് സുബ്രമണ്യന്‍ സ്വാമി

പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ബി.ജെ.പിയുടെ റേറ്റിങ് വര്‍ധിച്ചെന്ന് മുതിര്‍ന്ന ബിജെപി നേതാവും എം.പിയുമായ സുബ്രമണ്യന്‍ സ്വാമി. 160 സീറ്റുകള്‍ മാത്രം ലഭിക്കുമായിരുന്ന തങ്ങള്‍ക്ക് ഇതിന് ശേഷം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'നമ്മള്‍ പാകിസ്ഥാനെതിരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഞങ്ങളുടെ റേറ്റിങ് കുത്തനെ വര്‍ധിച്ചു. അല്ലെങ്കില്‍ 160 സീറ്റുകളിലൊതുങ്ങുമായിരുന്നു ഞങ്ങള്‍. പാകിസ്ഥാനെതിരെ ശക്തമായ നയം സ്വീകരിച്ചതു കൊണ്ടാണിത്. പിന്നീട് കശ്മീര്‍ സര്‍ക്കാറിനെ പിരിച്ചു വിട്ടതും, ശ്രീലങ്കയിലെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്, ഇതൊക്കെയാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാന്‍ പോവുന്നത്'- സ്വാമി പറയുന്നു.

അതേസമയം, ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും, കേന്ദ്രത്തിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളും ഒന്നും തന്നെ ചര്‍ച്ചയാവില്ലെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സമ്പദ്ഘടന തകരാന്‍ കാരണം ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പിടിപ്പുകേട് മാത്രമാണെന്നും സ്വാമി കുറ്റപ്പെടുത്തി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ തനിക്ക് രാജ്യത്തിന്റെ ധനകാര്യ മന്ത്രിയാവാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

Read more topics: subramanian swamy, balacot, bjp
English summary
subramanian swamy about balacot india attack help bjp
topbanner

More News from this section

Subscribe by Email