Friday October 22nd, 2021 - 9:36:am

വില്‍ക്കുന്നത് രാജ്യത്തിന്റെ സ്വത്താണ് , ഇത് രാജ്യദ്രോഹപരമായ നടപടിയാണ് ; എയര്‍ ഇന്ത്യ വില്‍പ്പനയ്‌ക്കെതിരെ സുബ്രഹ്മണ്യം സ്വാമി

suji
വില്‍ക്കുന്നത് രാജ്യത്തിന്റെ സ്വത്താണ് , ഇത് രാജ്യദ്രോഹപരമായ നടപടിയാണ് ; എയര്‍ ഇന്ത്യ വില്‍പ്പനയ്‌ക്കെതിരെ സുബ്രഹ്മണ്യം സ്വാമി

എയര്‍ ഇന്ത്യ വില്‍പ്പനയ്ക്കു വെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ബി.ജെ.പി മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യം സ്വാമി. ഇത് രാജ്യദ്രോഹപരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ആദ്യം മുതല്‍ തന്നെ സുബ്രമണ്യം സ്വാമി എതിര്‍ത്തിരുന്നു. രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സുബ്രമണ്യം സ്വാമി നേരത്തെ കൊടുത്തിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഇപ്പോള്‍, എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ മുമ്പിലാണ്, ഞാന്‍ അതില്‍ അംഗമാണ്. അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു കുറിപ്പ് നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ക്ക് ഇത് കൂടാതെ മുന്നോട്ട് പോകാന്‍ കഴിയില്ല, അവര്‍ അങ്ങനെ ചെയ്താല്‍ ഞാന്‍ കോടതിയില്‍ പോകും. അതും അവര്‍ക്കറിയാം' സുബ്രമണ്യം സ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തില്‍ ആദ്യം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സ്വാമി നേരത്തെ എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റു ചെയ്യാനും നിര്‍ദ്ദേശിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിറ്റഴിക്കാനായി എയര്‍ ഇന്ത്യ താല്‍പര്യ പത്രം ക്ഷണിച്ചത്. 2020 മാര്‍ച്ച് 20 വരെയാണ് താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ഏറ്റെടുക്കുന്നവര്‍ കമ്പനിയുടെ 23000 കോടി രൂപ വരുന്ന കടബാധ്യത പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരും.

English summary
subrahmanyan swamy react about air india crisis
topbanner

More News from this section

Subscribe by Email