Wednesday October 27th, 2021 - 3:08:am

വീടിനും കക്കൂസിനും അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ നിഷേധിച്ചു ; യുപിയില്‍ കുട്ടികളെ ബന്ദിയാക്കിയയാള്‍ മജിസ്‌ട്രേറ്റിന് അയച്ച കത്ത് പുറത്ത്

suji
വീടിനും കക്കൂസിനും അപേക്ഷിച്ചെങ്കിലും സര്‍ക്കാര്‍ നിഷേധിച്ചു ; യുപിയില്‍ കുട്ടികളെ ബന്ദിയാക്കിയയാള്‍ മജിസ്‌ട്രേറ്റിന് അയച്ച കത്ത് പുറത്ത്

യുപിയില്‍ 23 കുട്ടികളെ ബന്ദിയാക്കിയയാള്‍ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്ത് പുറത്ത്. വീടിനും കക്കൂസിനുമുള്ള തന്റെ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചുവെന്ന് കത്തില്‍ പറയുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമാണ് വീടിന് അപേക്ഷിച്ചത്. സ്വച്ഛ് ഭാരത് മിഷന്‍ വഴി കക്കൂസിനും അപേക്ഷിച്ചു. നിരവധി തവണ ഓഫീസുകളില്‍ കയറിയിറങ്ങി. എന്നാല്‍, തന്റെ അപേക്ഷ ഉദ്യോഗസ്ഥര്‍ പരിഗണിച്ചില്ലെന്നും സുഭാഷ് കത്തില്‍ ആരോപിച്ചു. ന്യൂസ് 18 ആണ് കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ വീട്ടിലാണ് കൊലക്കേസ് പ്രതിയായ സുഭാഷ് 23 കുട്ടികളെ ബന്ദികളാക്കിയത്. അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് എട്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെയാണ് പൊലീസും ഭീകര വിരുദ്ധ സേനയും ചേര്‍ന്ന് സുഭാഷിനെ വധിച്ച് കുട്ടികളെ രക്ഷപ്പെടുത്തിയത്. 10 മണിക്കൂറില്‍ അധികമാണ് പ്രതി സുഭാഷ് കുട്ടികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയത്.

തോക്കും ഗ്രനേഡും ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കൈവശം ഉണ്ടായിരുന്ന ഇയാളെ അനുനയിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളാണ് പൊലീസ് ആദ്യം നടത്തിയത്. എന്നാലിത് പരാജയപ്പെട്ടതോടെ പ്രത്യേക ഓപ്പറേഷനിലൂടെ പ്രതിയെ കൊലപ്പെടുത്തുകയായിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഇയാളുടെ ഭാര്യയും കൊല്ലപ്പെട്ടു.

ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സുഭാഷ് ബാഥം അടുത്തിടെയാണ് പരോളില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം മകളുടെപിറന്നാള്‍ ആഘോഷത്തിനായി സമീപത്തുള്ള കുട്ടികളെ ഇയാള്‍ വീട്ടിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് വീട്ടില്‍ എത്തിയ കുട്ടികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബന്ദികളാക്കി. വീടിന് പുറത്ത് തടിച്ച് കൂടിയവര്‍ക്ക് എതിരെയും സുഭാഷ് ബഥം വെടിയുതിര്‍ത്തിരുന്നു. ഇയാള്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നു.

 

Read more topics: subhash batham , letter ,judge,kill, up
English summary
subhash batham write letter to judge revealed
topbanner

More News from this section

Subscribe by Email