Sunday April 5th, 2020 - 10:29:am
topbanner

ജാമിയയില്‍ വെടിയുതിര്‍ത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

suji
ജാമിയയില്‍ വെടിയുതിര്‍ത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലക്ക് സമീപം പൗരത്വ നിയമ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കൗമാരക്കാരനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ 17 കാരനെതിരെ ആയുധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ നാടന്‍ പിസ്റ്റള്‍ വാങ്ങിയതായും പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വ്യാഴാഴ്ച രാവിലെ കൗമാരക്കാരന്‍ പതിവുപോലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയുള്ള ജൂവാറിലുള്ള വീട്ടില്‍ നിന്ന് ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്. പകരം ഡല്‍ഹിയിലേക്കുള്ള ബസില്‍ കയറി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഉച്ചകഴിഞ്ഞ് കൗമാരക്കാരന്‍ കൂടിച്ചേര്‍ന്നു. ഉച്ചയ്ക്ക് 1.40 ഓടെ വിദ്യാര്‍ത്ഥി ജനക്കൂട്ടത്തില്‍ നിന്ന് പുറത്തുവന്ന് ഒരു തോക്ക് പുറത്തെടുത്തു, 'യെ ലോ ആസാദി (ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം)' എന്ന് ആക്രോശിച്ചു.

നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിനിടയില്‍ ഡസന്‍ കണക്കിന് പൊലീസുകാര്‍ നിഷ്‌ക്രിയരായി നോക്കി നിന്നു. കൗമാരക്കാരന്‍ ആദ്യത്തെ വെടിവച്ചപ്പോള്‍, അയാളെ ശാന്തനാക്കാന്‍ ശ്രമിക്കുകയായിരുന്ന ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ ഷാദാം ഫാറൂഖിന് അത് കൊള്ളുകയായിരുന്നു.

 

English summary
student who fired at jamia protest charged with attempt murder
topbanner

More News from this section

Subscribe by Email