Thursday September 24th, 2020 - 1:53:am

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പരസ്യം ; ഉടന്‍ പിന്‍വലിക്കണമെന്ന് മമതയോട് ഹൈക്കോടതി

suji
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പരസ്യം ; ഉടന്‍ പിന്‍വലിക്കണമെന്ന് മമതയോട് ഹൈക്കോടതി

പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി), പൗരത്വ ഭേദഗതി നിയമം എന്നിവയ്‌ക്കെതിരെയുള്ള പരസ്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്‍.ആര്‍.സിക്കും സി.എ.എക്കുമെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടക്കവെയാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഹര്‍ജി വിശദമായി ജനുവരി ഒമ്പതിന് പരിഗണിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ മഹാറാലി നടന്നിരുന്നു. എന്‍.ആര്‍.സിക്കെതിരെ രണ്ടാം സ്വാതന്ത്ര്യ സമര പോരാട്ടമാണ് വേണ്ടതെന്നും താന്‍ അതിന് നേതൃത്വം നല്‍കാമെന്നും അവര്‍ പറഞ്ഞിരുന്നു.

 

Read more topics: stop ad, nrc , implemented ,court
English summary
stop ads that say nrc wont be implemented court
topbanner

More News from this section

Subscribe by Email