Monday July 22nd, 2019 - 3:18:am
topbanner
topbanner

ട്രാക്കിലേക്ക് മറിഞ്ഞ് ഭീമന്‍ കല്ല് ; ട്രെയ്‌നെത്താന്‍ മിനിറ്റുകള്‍ ബാക്കി ; രക്ഷപ്പെട്ടത് അത്ഭുതകരമായി

suji
ട്രാക്കിലേക്ക് മറിഞ്ഞ് ഭീമന്‍ കല്ല് ; ട്രെയ്‌നെത്താന്‍ മിനിറ്റുകള്‍ ബാക്കി ; രക്ഷപ്പെട്ടത് അത്ഭുതകരമായി

ട്രെയ്ന്‍ അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നതിന്റെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. മുംബൈ പൂന റയില്‍ പാതയിലാണ് സംഭവം. ഇത്തവണ അപകടത്തില്‍ നിന്ന് രക്ഷകനായത് സിസിടിവിയാണ്. റയില്‍ പാളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. വ്യാഴാഴ്ച രാത്രിയോടെയാണ് ലോണാവാലയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലേക്ക് ഭീമന്‍ കല്ലു വന്ന് പതിച്ചത്.

സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രത്തിലിരുന്ന ജീവനക്കാരന്റെ ശ്രദ്ധയില്‍ ഇത് പതിഞ്ഞതോടെയാണ് വലിയ അപകടം ഒഴിവായത്. മുംബൈ കോലാപ്പൂര്‍ സഹ്യാദ്രി എക്‌സ്പ്രസ് കടന്നുപോകാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോഴാണ് അപകടം. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ ഇക്കാര്യം റെയില്‍വേ അധികൃതരെ അറിയിച്ു. ഇതോടെ റൂട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. പിന്നാലെ ട്രെയ്ന്‍ താക്കൂര്‍വാഡി സ്റ്റേഷനില്‍ പിടിച്ചിട്ടു. രണ്ടുമണിക്കൂറോളം കഷ്ടപ്പെട്ടാണ് കല്ല് ട്രാക്കില്‍ നിന്ന് മാറ്റിയത്. ക്യത്യമായനിരീക്ഷണമാണ് രക്ഷയായത്.

English summary
stone in railway track cctv footage
topbanner

More News from this section

Subscribe by Email