Tuesday January 21st, 2020 - 8:06:am
topbanner

മോഷണത്തിനും ടാര്‍ജെറ്റോ; 5 വര്‍ഷത്തിനിടെ 500 ആഡംബര കാറുകള്‍; സിനിമയെ വെല്ലും കഥ

suji
മോഷണത്തിനും ടാര്‍ജെറ്റോ; 5 വര്‍ഷത്തിനിടെ 500 ആഡംബര കാറുകള്‍; സിനിമയെ വെല്ലും കഥ

ദില്ലി: ഇത് ബോളിവുഡ് ക്രൈം സിനിമയൊന്നുമല്ല. പക്ഷെ കഥയെ വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഇയാള്‍ ചെയ്തുകൂട്ടിയത്. സഫ്രുദ്ദീന്‍, 29 വയസ്സ്, നോര്‍ത്ത് ഡല്‍ഹിയിലെ നന്ദ് നാഗ്രി പ്രദേശത്ത് താമസം. പക്ഷെ ചെയ്തുകൂട്ടിയ സാഹസപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ കൈയില്‍ വിലങ്ങ് വീണു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നഗരത്തില്‍ നിന്നും 500 ഹൈടെക് ആഡംബര കാറുകള്‍ മോഷ്ടിച്ച് പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മറ്റ് സംസ്ഥാനങ്ങളില്‍ എന്നിവിടങ്ങളില്‍ വില്‍ക്കുകയായിരുന്നു സഫ്രുദ്ദീന്‍. ഒടുവില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ലക്ഷം രൂപ വിലയിട്ട മോഷ്ടാവാണ് പോലീസിന്റെ വലയിലായത്.

ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നാണ് സഫ്രുദ്ദീന്‍ പരിപാടി നടത്തിയിരുന്നത്. കൂട്ടാളിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ മോഷണം പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ തിരികെ ഹൈദരാബാദിലേക്ക് പറക്കുന്നതായിരുന്നു രീതി. പോലീസ് പിടിയില്‍ പെടാതിരിക്കാനായിരുന്നു ഇത്.

വര്‍ഷത്തില്‍ 100 ലക്ഷ്വറി കാറുകള്‍ മോഷ്ടിക്കുകയായിരുന്നു സഫ്രുദ്ദീന്റെ ടാര്‍ജറ്റെന്ന് പോലീസ് പറഞ്ഞു. ഹൈടെക് കാറുകള്‍ മോഷ്ടിക്കാന്‍ ആവശ്യമായ ലാപ്‌ടോപ്പും, മറ്റ് ഉപകരണങ്ങളുമായി വരുന്ന ഇയാള്‍ സോഫ്റ്റ്‌വെയര്‍, ജിപിഎസ്, സെന്‍ഡ്രലൈസ്ഡ് ലോക്കിംഗ് സിസ്റ്റമുള്ള കാറുകള്‍ പൊക്കുന്നതായിരുന്നു രീതി.

പോലീസ് നടത്തിയ തെരച്ചിലിനിടെയാണ് സഫ്രുദ്ദീന്‍ കുടുങ്ങിയത്. ഇയാളുടെ നാല് കൂട്ടാളികളും അറസ്റ്റിലായി. ജൂണ്‍ 5ന് പോലീസുമായി ഈ സംഘം നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

 

Read more topics: stealing,500 luxury cars,target
English summary
stealing 500 luxury cars in 5 years
topbanner

More News from this section

Subscribe by Email