Friday August 7th, 2020 - 1:17:am

അയോധ്യ വിധി; മതസാഹോദര്യം നിലനിര്‍ത്തി സംയമനം പാലിക്കണം: ശ്രീ ശ്രീ രവിശങ്കര്‍

Anusha unnikrishnan
അയോധ്യ വിധി; മതസാഹോദര്യം നിലനിര്‍ത്തി സംയമനം പാലിക്കണം: ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: അയോധ്യ വിധിയിൽ രാജ്യത്തുള്ളവര്‍ സംയമനം പാലിക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍ പൂര്‍ണ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് സുപ്രീംകോടതിയില്‍ പൂര്‍ണ വിശ്വാസമാണ്. കോടതിവിധി എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ചെയ്യും. ആരും കിംവദന്തികള്‍ക്ക് പ്രോത്സാഹനം നല്കുകയോ, അവയ്ക്ക് തിരികൊളുത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. മതസാഹോദര്യം നിലനിര്‍ത്തി സംയമനം പാലിക്കേണ്ട സമയമാണിത്'- ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

English summary
sri sri ravi shankar about ayodhya verdict
topbanner

More News from this section

Subscribe by Email