Tuesday September 17th, 2019 - 4:10:am
topbanner
Breaking News
jeevanam

രാജീവ് ഗാന്ധി മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയിട്ടും ജനങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി

JB
രാജീവ് ഗാന്ധി  മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയിട്ടും ജനങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചിട്ടും ഭയാന്തരീക്ഷം സൃഷ്ടിക്കാനോ ജനങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കാനോ അദ്ദേഹം ശ്രമിച്ചില്ലെന്ന് സോണിയ പറഞ്ഞു.രാജീവ് ഗാന്ധിയുടെ 75ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ കെ.ഡി ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.

'1984ലാണ് രാജീവ് ഗാന്ധി അധികാരത്തിലേറിയത്. പക്ഷേ അദ്ദേഹം ആ അധികാരം ഭയാന്തരീക്ഷം സൃഷ്ടിക്കാനോ ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും തകര്‍ക്കാന്‍ ഉപയോഗിച്ചിട്ടില്ല. ജനാധിപത്യ തത്വങ്ങള്‍ അപകടത്തിലാക്കാന്‍ അദ്ദേഹം അധികാരം ഉപയോഗിച്ചില്ല.' സോണിയ പറഞ്ഞു. ഈ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കോണ്‍ഗ്രസ് എഴുന്നേറ്റു നിന്ന് എതിര്‍ക്കണമെന്ന് സോണിയ അഭിപ്രായപ്പെട്ടു

വിഭജനരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരെയും ഇന്ത്യയെന്ന ആശയത്തെ മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെതിരെയും പാര്‍ട്ടി പോരാട്ടം തുടരണമെന്നും അവര്‍ പറഞ്ഞു.പ്രധാനമന്ത്രിയായിരിക്കെ രാജീവ് ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികം അദ്ദേഹത്തെ പ്രചോദിപ്പിച്ച ആ മൂല്യങ്ങള്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നവര്‍ക്കെതിരെ ഒന്നിച്ചുനിന്ന് എതിരിടാനുള്ള സന്ദര്‍ഭം കൂടിയാണ്.ശക്തമായ ഭീഷണികളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത്. പക്ഷേ പാര്‍ട്ടി വിഭജനരാഷ്ട്രീയം പേറുന്നവര്‍ക്കെതിരെ നടത്തുന്ന ആശയപോരാട്ടം തുടരേണ്ടിയിരിക്കുന്നു.' സോണിയ പറഞ്ഞു.

English summary
soniya gandhi talking about rajeev gandhi
topbanner

More News from this section

Subscribe by Email