Wednesday June 26th, 2019 - 7:40:am
topbanner
topbanner

രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ

BI
രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ

രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്തും ത്യജിക്കാന്‍ തയ്യാറാണെന്ന് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്റെ ആഘാതത്തിന് അല്‍പ്പം ആശ്വാസം നല്‍കുന്ന രീതിയിലാണ് സോണിയയുടെ വാക്കുകള്‍.

വരാനിരിക്കുന്ന ദിവസങ്ങള്‍ ഏറെ പ്രയാസമുള്ളതാണെന്നറിയാം. പാര്‍ട്ടിയിലെ പൂര്‍വികര്‍ ഉയര്‍ത്തിപ്പിടിച്ച രാജ്യത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കാന്‍ തയ്യാറാണെന്നാണ് സോണിയ കത്തില്‍ പറഞ്ഞിരിക്കുന്നത്.

റായ്ബറേലിയില്‍ ബിജെപിയുടെ പ്രതാപ് സിങ്ങിനെയാണ് സോണിയ തോല്‍പ്പിച്ചത്. മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ തയ്യാറാകാതിരുന്ന എസ് പി, ബിഎസ്പി പാര്‍ട്ടികള്‍ക്കും സോണിയ നന്ദി അറിയിച്ചു.

 

Read more topics: sonia gandhi, raibareli
English summary
sonia gandhi thanks to raibareli
topbanner

More News from this section

Subscribe by Email