Thursday September 24th, 2020 - 1:34:am

അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തല തകര്‍ത്തു ; മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു ; മകന്‍ അറസ്റ്റില്‍

suji
അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തല തകര്‍ത്തു ; മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു ; മകന്‍ അറസ്റ്റില്‍

അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ചുറ്റികകൊണ്ട് തല തകര്‍ത്ത്, തല അറുത്തുമാറ്റി, മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈലാണ് സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അതേ മുറിയില്‍ ഇയാള്‍ 36 മണിക്കൂറുകള്‍ താമസിക്കുകയും ചെയ്തു. സൊറാലി ഖാന്‍ എന്ന 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മദ്യപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത അമ്മയുമായി 25കാരന്‍ തര്‍ക്കത്തിലാവുകായായിരുന്നു. ഇതിനിടെ. അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തല അടിച്ചു തകര്‍ത്തു. പിന്നീട് തല അറുത്തുമാറ്റി. മുറിയിലാകെ രക്തം പടര്‍ന്നതോടെ മൃതദേഹം വലിച്ചിഴച്ച് ടോയ്‌ലെറ്റില്‍ എത്തിച്ചു,

ശേഷം മൃതദേഹം മുറിയില്‍ തിരികെ കൊണ്ടുവന്ന ശേഷം എസി ഓണാക്കി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി. പിറ്റേ ദിവസം അതേ മുറിയില്‍ ഇരുന്ന് മദ്യപിച്ച ശേഷം ഇയാള്‍ മൃതദേഹം വെട്ടിനുറുക്കി പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു, അമ്മയുടെ അഭരണങ്ങള്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തു. മൃതദേഹത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വിദ്യാവിഹാറിലെ നേവല്‍ ഗേറ്റിന് സമീപത്ത് നിന്നും ലഭിച്ച മൃതദേഹ അവശിഷ്ടത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്രൂരമായ സംഭവം പുറത്തുവന്നത്.

 

Read more topics: son,kill, arrest
English summary
son killed mother cruelly arrested
topbanner

More News from this section

Subscribe by Email