Wednesday December 11th, 2019 - 3:51:am
topbanner

ഗെയിം കളിക്കാന്‍ മകന് നല്‍കിയ ഫോണില്‍ നിന്ന് അച്ഛന്റെ അവിഹിത ബന്ധം കണ്ട് കുട്ടി അമ്മയെ അറിയിച്ചു ; 15 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിച്ചു

suji
ഗെയിം കളിക്കാന്‍ മകന് നല്‍കിയ ഫോണില്‍ നിന്ന് അച്ഛന്റെ അവിഹിത ബന്ധം കണ്ട് കുട്ടി അമ്മയെ അറിയിച്ചു ; 15 വര്‍ഷത്തെ വിവാഹ ബന്ധം അവസാനിച്ചു

ഗെയിം കളിക്കാനായി മകന് ഫോണ്‍ നല്‍കിയതോടെ അച്ഛന്റെ അവിഹിതം പുറത്തുവന്നു. ഇതോടെ 43 കാരന്റെ വിവാഹ ബന്ധം അവസാനിച്ചു. മകന് ഫോണ്‍ കളിക്കാന്‍ നല്‍കിയതോടെയാണ് അച്ഛന്റെ കള്ളം പൊളിഞ്ഞത്. ബംഗളൂരു സ്വദേശിയുടെ അവിഹിത ബന്ധമാണ് മകന്‍ കണ്ടുപിടിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗെയിം കളിക്കാനായി ഫോണ്‍ അച്ഛന്റെ ഫോണ്‍ വാങ്ങിയ 15 കാരന്‍ ഫോണ്‍ പരിശോധിച്ചു. ഇതില്‍ അച്ഛന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. അവര്‍ തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ മകന്‍ കണ്ടു. അമ്മയെ കാണിച്ചതോടെ കാര്യം കൈവിട്ടുപോയി.

ഭര്‍ത്താവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വഞ്ചിച്ചതിനും ഭീഷണിപ്പെടുത്തിയതിനും യുവതി പോലീസില്‍ പരാതി നല്‍കി.

Read more topics: son, fathers affair
English summary
son found fathers affair
topbanner

More News from this section

Subscribe by Email