Monday February 24th, 2020 - 1:55:pm
topbanner

ജാതി അധിക്ഷേപം: നെറ്റ്ഫ്ലിക്സ് സീരിയലിനെതിരേ സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധം

jb
ജാതി അധിക്ഷേപം: നെറ്റ്ഫ്ലിക്സ് സീരിയലിനെതിരേ സോഷ്യല്‍മീഡിയയില്‍ വന്‍പ്രതിഷേധം

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് നെറ്റ്ഫ്ലിക്സ് സീരിയലിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ജംതാര: സബ്ക നമ്പര്‍ ആയേഗ എന്ന പേരിലുള്ള സീരിയലിലെ അഞ്ചാം എപ്പിസോഡിലെ 'ചമാര്‍' പ്രയോഗത്തെ കുറിച്ചാണ് വിമര്‍ശനമുയര്‍ന്നിട്ടുള്ളത്. ദലിത് പിന്നാക്ക വിഭാഗക്കാരെ അപമാനിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന പദമാണ് ചമാര്‍.ഈ പ്രയോഗം നിന്ദ്യമാണെന്നു മാത്രമല്ല, നിയമവിരുദ്ധവും ശിക്ഷ ലഭിക്കാവുന്നതുമാണ്.

സീരിയലിനെതിരേ നടപടി എടുത്തില്ലെങ്കില്‍ നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷന്‍ റദ്ദാക്കുമെന്ന് പലരും ഭീഷണി മുഴക്കിയിട്ടുണ്ട്. ജാതി അധിക്ഷേപത്തിന് സംവിധായകനെയും നിര്‍മ്മാതാവിനെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

English summary
social media protest on netfilx serial
topbanner

More News from this section

Subscribe by Email