Thursday October 17th, 2019 - 4:06:am
topbanner

ഓലയും ഊബറും വാഹന വിപണിയെ തകര്‍ക്കും ; മഹീന്ദ്ര മുതലാളിയുടെ മുന്‍ വാക്കുകള്‍ ചൂണ്ടി സോഷ്യല്‍മീഡിയ

suji
ഓലയും ഊബറും വാഹന വിപണിയെ തകര്‍ക്കും ; മഹീന്ദ്ര മുതലാളിയുടെ മുന്‍ വാക്കുകള്‍ ചൂണ്ടി സോഷ്യല്‍മീഡിയ

ഓല, ഊബര്‍ ടാക്‌സി സേവനങ്ങള്‍ ഉപയോഗിക്കുന്ന പുതിയ തലമുറയില്‍ ആള്‍ക്കാരാണ് വാഹന വിപണിയെ തകര്‍ക്കുന്നതെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകള്‍ക്ക് ബലമേകാനായി മഹീന്ദ്ര വാഹന നിര്‍മാണ കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര മുന്‍പ് നടത്തിയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. 2015ല്‍ ആനന്ദ് മഹീന്ദ്രയുമായി നടന്ന ഒരു അഭിമുഖത്തിലെ വാചകങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിര്‍മല സീതാരാമന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ആനന്ദ് മഹീന്ദ്രയുടെ പ്രസ്താവനയെന്നും അതിനാല്‍ ധനമന്ത്രിയെ അനാവശ്യമായി കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് സോഷ്യല്‍ മീഡിയ യൂസേഴ്‌സിന്റെ അഭിപ്രായം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'വാഹനം വാങ്ങാന്‍ ശേഷിയുള്ള ഒരുപാട് യുവതീയുവാക്കളുണ്ട്. പക്ഷെ അവര്‍ക്കാര്‍ക്കും സ്വന്തമായി വാഹനം വേണമെന്നില്ല. എന്നാല്‍ അവര്‍ക്ക് ഗതാഗത സൗകര്യങ്ങള്‍ വേണം താനും. ഓല, ഊബര്‍ എന്നിവര്‍ ഇവര്‍ക്ക് ചെയ്തുകൊടുക്കുന്ന ഗതാഗത സേവനങ്ങളാണ് വാഹനവിപണിക്കുള്ള ഏറ്റവും വലിയ ഭീഷണി. ഇത്തരം സേവനദാതാക്കള്‍ യാത്രകളെ വില്‍പ്പനച്ചരക്കാക്കി മാറ്റി. വാഹന മേഖല ഇതുമൂലം വലിയ ഭീഷണിയാണ് നേരിടുന്നത്.' ആനന്ദ് മഹീന്ദ്ര തന്റെ അഭിമുഖത്തില്‍ പറയുന്നു.

ആനന്ദ് മഹീന്ദ്രയുടെ വാക്കുകള്‍ കൂടുതല്‍ പേരും അംഗീകരിക്കുമ്പോള്‍ ധനമന്ത്രിയുടെ വാക്കുകളിലെ അപാകത ചൂണ്ടിക്കാട്ടികൊണ്ട് ചിലരും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. വാഹന നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ വാക്കുകള്‍ അംഗീകരിക്കാനാവുന്നതാണെങ്കിലും രാജ്യത്തെ ധനമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്ന നിര്‍മല സീതാരാമന്‍ ഇങ്ങനെ പറയുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.

 

 

English summary
social media point out mahindra owner statement
topbanner

More News from this section

Subscribe by Email