Tuesday February 25th, 2020 - 5:02:am
topbanner

ബ്രസീല്‍ പ്രസിഡന്റ് ബോള്‍സൊനാരോയ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം ; കാടുകള്‍ കത്തിയെരിച്ച ബലാത്സംഗത്തെ സാധാരണയായി കാണുന്ന ഒരാള്‍ തങ്ങളുടെ പതാക തൊടരുതെന്ന് സോഷ്യല്‍മീഡിയ  

suji
ബ്രസീല്‍ പ്രസിഡന്റ് ബോള്‍സൊനാരോയ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധം ; കാടുകള്‍ കത്തിയെരിച്ച ബലാത്സംഗത്തെ സാധാരണയായി കാണുന്ന ഒരാള്‍ തങ്ങളുടെ പതാക തൊടരുതെന്ന് സോഷ്യല്‍മീഡിയ   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിഥിയായി എത്തിയിരിക്കുന്നത് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയാണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീല്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. എന്നാല്‍ ബൊള്‍സൊനാരോ ഇന്ത്യയിലെത്തുമ്പോള്‍ ഗോ ബാക്ക് വിളിയുമായാണ് സോഷ്യല്‍മീഡിയ അദ്ദേഹത്തെ സ്വീകരിക്കുന്നത്.

ലോകരാഷ്ട്രീയത്തി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെപ്പോലെ വിവാദനായകനാണ് ബോള്‍സനാരോയും. കുടിയേറ്റവിരുദ്ധത, ന്യൂനപക്ഷങ്ങളോടും സ്ത്രീകളോടുമുള്ള പുച്ഛം, പരിസ്ഥിതി സംരക്ഷണത്തോടുള്ള വെറുപ്പ്, ആദിവാസികളെയും കറുത്ത വര്‍ഗക്കാരെയും പൗരന്മാരായി പോലും അംഗീകരിക്കാനുള്ള വിമുഖത, ജുഡീഷ്യറിയും മാധ്യമങ്ങളും ചൊല്‍പ്പടിക്ക് നില്‍ക്കണമെന്ന അടങ്ങാത്ത വാശി എന്നിവയാണ് ബോള്‍സനാരോയുടെ മുഖമുദ്ര. വിമര്‍ശകര്‍ക്ക് അദ്ദേഹം കുടിലബുദ്ധിയായ ഒരു സ്വേച്ഛാധിപതിയാണ്. പരിസ്ഥിതിപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിക്കുന്ന ഓമനപ്പേര്, 'ആമസോണിന്റെ കശാപ്പുകാരന്‍' എന്നാണ്.

ട്വിറ്ററില്‍ ഇന്നത്തെ ട്രെന്റിംഗ് ടോപ്പിക്കുകളിലൊന്ന് #GoBackBolsonaro ആണ്. 'നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന്റെ പതാകയില്‍ തൊടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' എന്നാണ് ട്വീറ്റുകള്‍. 'ആമസോണ്‍ കാടുകളുടെ ഘാതകനെ ഞങ്ങള്‍ക്ക് വേണ്ട. ബലാത്സംഗത്തെ സാധാരണമായി കാണുന്ന ഒരാള്‍ ഞങ്ങളുടെ മനോഹരമായ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി എത്തേണ്ട', ഇങ്ങനെ പോകുന്നു ട്വീറ്റുകള്‍.

ആമസോണ്‍ കാടുകള്‍ കത്തിയെരിയാന്‍ കാരണക്കാരന്‍ എന്ന് പല സംഘടനകളും വിളിച്ച, തന്റെ വംശവെറിക്കും, സ്ത്രീ വിരുദ്ധതയ്ക്കും, ഹോമോഫോബിയക്കും,സ്വേച്ഛാധിപത്യ പ്രിയത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയാണ് ബോള്‍സൊനാരോ എന്നതുതന്നെയാണ് ട്വിറ്ററിലെ പ്രതിഷേധങ്ങള്‍ക്ക് കാരണം.

 

English summary
social media go back bolsonaro trending
topbanner

More News from this section

Subscribe by Email