Wednesday September 18th, 2019 - 5:14:pm
topbanner
Breaking News
jeevanam

'രാഹുല്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് സിദ്ദു'; വാക്ക് പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ

BI
'രാഹുല്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് സിദ്ദു'; വാക്ക് പാലിക്കണമെന്ന് സോഷ്യല്‍ മീഡിയ

രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടാല്‍ രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജ്യോത് സിങ് സിദ്ദു വാക്ക് പാലിക്കണെമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്റെയും ഗാന്ധി കുടുംബത്തിന്റെയും ഹൃദയഭൂമിയായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. #SidhuQuitPolitics എന്ന ഹാഷ് ടാഗോടെയാണ് സിദ്ദുവിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം കനക്കുന്നത്.

സിദ്ദു വാക്ക് പാലിക്കണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. എതിരാളിയായ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെടുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് ഏപ്രിലില്‍ സിദ്ദു പ്രഖ്യാപിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന സിദ്ദുവിന്റെ പത്രസമ്മേളനത്തിന്റെ ചിത്രം ഉള്‍പ്പെടെയാണ് ട്വിറ്ററില്‍ സിദ്ദുവിനെതിരെ ട്രോളുകള്‍ പ്രചരിക്കുന്നത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ 55120 വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്മൃതി ഇറാനി തോല്‍പ്പിച്ചത്. സ്മൃതി ഇറാനി നേടിയത് 468514 വോട്ടാണ്.

Viral News

English summary
social media against navjyoth singh siddu
topbanner

More News from this section

Subscribe by Email