Sunday October 20th, 2019 - 11:39:am
topbanner

കര്‍ണാടകയില്‍ ബിജെപി നടത്തുന്നത് ഏറ്റവും നീചമായ കുതിരക്കച്ചവടം; സീതാറാം യെച്ചൂരി

JB
കര്‍ണാടകയില്‍ ബിജെപി നടത്തുന്നത് ഏറ്റവും നീചമായ കുതിരക്കച്ചവടം; സീതാറാം യെച്ചൂരി

കണ്ണൂര്‍: കര്‍ണാടകയിലേയും ഗോവയിലേയും എംഎല്‍എമാരുടെ കൂട്ടക്കൂറുമാറ്റത്തില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഇത് പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടമായുള്ള കൂറുമാറ്റത്തോടെ കടുത്ത ഗോവയിലും കര്‍ണാടകയിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് സംഘടന പ്രശ്‌നങ്ങള്‍ കൊണ്ടു വലയുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സര്‍ക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.

 

English summary
sithram yeachuri aganist bjp on karnataka issue
topbanner

More News from this section

Subscribe by Email