Saturday September 19th, 2020 - 8:47:am

ഇതു ചെയ്തത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഗുണ്ടകള്‍ ആണെങ്കിലോ? അപ്പോള്‍ നിങ്ങള്‍ സ്വയം വെടിവെയ്ക്കുമോ; ആദിത്യനാഥിനെതിരെ സിദ്ധാര്‍ത്ഥ്

suji
ഇതു ചെയ്തത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഗുണ്ടകള്‍ ആണെങ്കിലോ? അപ്പോള്‍ നിങ്ങള്‍ സ്വയം വെടിവെയ്ക്കുമോ; ആദിത്യനാഥിനെതിരെ സിദ്ധാര്‍ത്ഥ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവര്‍ക്കെതിരെ ഭീഷണിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നിരുന്നു. പ്രതിഷേധക്കാര്‍ സര്‍ക്കാരിന്റെ പ്രതികാര നടപടി നേരിടേണ്ടി വരുമെന്നും അക്രമമുണ്ടാക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നുമായിരുന്നു ഭീഷണി. ഇപ്പോഴിതാ യോഗിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അക്രമം നടത്തുന്നത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഗുണ്ടകളാണെങ്കിലോ? അപ്പോള്‍ നിങ്ങള്‍ സ്വയം വെടിവെയ്ക്കുമോ? ഈ സര്‍ക്കാരും അതിന്റെ രാഷ്ട്രീയക്കാരും നുണയന്മാരാണ്. അവരുടെ നുണകള്‍ തുറന്നു കാട്ടാനുള്ള സമയമാണിത്. പ്രതിഷേധം തുടരുക. സ്വയം പ്രകടിപ്പിക്കുക. സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

ജനാധിപത്യത്തില്‍ ആക്രമണത്തിന് സ്ഥാനമില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരില്‍ എസ്പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ആക്രമണം അഴിച്ചു വിടുകയാണ്. രാജ്യത്തെ തീയിലേക്ക് തള്ളി വിടുകയാണ് ഇവര്‍ ചെയ്യുന്നത്. ലക്‌നൗവിലും സംഭാലിലും ആക്രമണമുണ്ടായി. സര്‍ക്കാര്‍ ശക്തമായി നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് തന്നെ ഈടാക്കും. സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിച്ച് പ്രതിഷേധക്കാര്‍ക്കു നേരെ പ്രതികാര നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

 

Read more topics: siddharth ,govt
English summary
siddharth against govt
topbanner

More News from this section

Subscribe by Email