Monday August 10th, 2020 - 12:00:pm

അദ്ദേഹത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മദ്യവും ; രാജ് താക്കറെയെ പരിഹസിച്ച് ശിവസേന

suji
അദ്ദേഹത്തിന് ഭക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മദ്യവും ; രാജ് താക്കറെയെ പരിഹസിച്ച് ശിവസേന

വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്നാവശ്യം ഉന്നയിച്ച മഹാരാഷ്ട്ര നവനിര്‍മാണ്‍ അധ്യക്ഷന്‍ രാജ് താക്കറെയെ പരിഹസിച്ച് ശിവസേന. ലോക് ഡൗണ്‍ കാരണം വൈന്‍ ഷോപ്പുകള്‍ മാത്രമല്ല മദ്യ ഫാക്ടറികള്‍ തന്നെ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം രാജ് താക്കറെ അറിഞ്ഞിരിക്കണമെന്ന് ശിവസേന പറഞ്ഞു. ശിവസേനയുടെ മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസനേ രാജ് താക്കറെക്കെതിരെ രംഗത്ത് വന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഭക്ഷണം പോലെ പ്രധാനപ്പെട്ടതാണ് തനിക്ക് മദ്യവും എന്നാണ് രാജ് താക്കറെ ഉന്നയിച്ച ആവശ്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. ജനങ്ങള്‍ക്ക് അരി പ്രധാനമാണെന്നും എന്നാല്‍ അത്ര തന്നെ പ്രധാനമാണ് ക്വാര്‍ട്ടറും പെഗ്ഗും എന്ന വിലപ്പെട്ട വിവരമാണ് രാജ് താക്കറെ പങ്കുവെച്ചതെന്നും സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു.

രാജ് താക്കറെ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസര്‍ക്ക് അയച്ച കത്തില്‍, വൈന്‍ ഷോപ്പുകള്‍ തുറന്നിടാന്‍ അനുവദിക്കുന്നത് മദ്യ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയല്ല, മറിച്ച് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ വരുമാനത്തിന്റെ വരവ് ഉറപ്പാക്കാനാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ശിവസേന ഈ ആവശ്യം തള്ളിക്കളഞ്ഞു.

'ലോക്ക്ഡൗണ്‍ കാരണം വൈന്‍ ഷോപ്പുകള്‍ മാത്രമല്ല മദ്യ ഫാക്ടറികള്‍ തന്നെ അടച്ചിട്ടിരിക്കുകയാണെന്ന കാര്യം രാജ് താക്കറെ അറിഞ്ഞിരിക്കണം. ഷോപ്പുകള്‍ തുറക്കുന്നതിലൂടെ മാത്രം നിങ്ങള്‍ക്ക് വരുമാനം ലഭിക്കില്ല. ഒരു വിതരണക്കാരന്‍ ഫാക്ടറികളില്‍ നിന്ന് ഉല്‍പ്പന്നം വാങ്ങുമ്പോള്‍ സര്‍ക്കാരിന് എക്‌സൈസ്, സെയില്‍സ് ടാക്‌സ് രൂപത്തില്‍ വരുമാനം ലഭിക്കും. ഈ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് തൊഴിലാളികള്‍ ആവശ്യമാണ്. കൂടാതെ, ഷോപ്പുകള്‍ വീണ്ടും തുറന്നാല്‍ സാമൂഹിക അകലം പാലിക്കില്ലെന്നും സാമ്‌നയില്‍ ചൂണ്ടിക്കാണിക്കുന്നു.

 

English summary
shiv sena criticize raj takre
topbanner

More News from this section

Subscribe by Email