Wednesday October 16th, 2019 - 5:53:am
topbanner

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

JB
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി  ഷീലാ ദീക്ഷിത് അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹി പിസിസി അധ്യക്ഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പതിനഞ്ച് വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് മാസം കേരളാ ഗവര്‍ണറായിരുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് വീണ്ടും സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ് മുന്‍ വക്താവ് സന്ദീപ് ദീക്ഷിത് മകനാണ്.
 

Read more topics: sheela deeshith passed away
English summary
sheela deeshith passed away
topbanner

More News from this section

Subscribe by Email