Monday April 12th, 2021 - 9:52:am

ജെഎന്‍യു ആക്രമണം ; അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂര്‍

Anusha unni
ജെഎന്‍യു ആക്രമണം ; അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ അരവിന്ദ് കെജ്‌രിവാൾ നിസ്സഹായനായ മുഖ്യമന്ത്രിയെന്ന് ശശി തരൂര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ച്‌ സംസാരിക്കരുതെന്നും വിദ്യാര്‍ത്ഥികളെ കാണരുതെന്നും നിങ്ങളോട് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജെഎന്‍യു വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് അരവിന്ദ് കെജ്രിവാളിനെതിരെ ശശി തരൂര്‍ പ്രതികരിച്ചത്.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കാണാനോ അവരോട് സംസാരിക്കാനോ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ഒരു നിസ്സാഹായനായ മുഖ്യമന്ത്രിയാണെന്നും ശശി തരൂര്‍ പറഞ്ഞു.
ജെഎന്‍യു സംഭവത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം അനുസരിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് കെജ്രിവാളിന്റെ വിശദീകരണം.

എന്നാല്‍ ആരുടെ ഉത്തരവാണ് കെജ്രിവാളിന് ലഭിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. 'പൗരത്വ നിയമ ഭേദഗതി അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തനിക്കൊപ്പം ഉണ്ടായിരിക്കണമെന്നാകാം കെജ്രിവാള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാകാം ഈ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം മടി കാണിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു

English summary
shashi tharoor against aravindh kejriwal
topbanner

More News from this section

Subscribe by Email