Friday July 19th, 2019 - 1:46:pm
topbanner
topbanner

നവോത്ഥാനം താഴെ വീണു, എന്നിട്ട് സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവര്‍ നടത്തും, നമ്മുടെ ചിഹ്നം വടിവാള്‍ ; രാജേഷിനെതിരെ ഷാഫി പറമ്പില്‍

suji
നവോത്ഥാനം താഴെ വീണു, എന്നിട്ട് സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവര്‍ നടത്തും, നമ്മുടെ ചിഹ്നം വടിവാള്‍ ; രാജേഷിനെതിരെ ഷാഫി പറമ്പില്‍

പാലക്കാട് ലോകസഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എം ബി രജേഷിന്റെ പ്രചരാണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ പങ്കെടുത്തവരില്‍ നിന്ന് വടിവാള്‍ വീണ സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍. ഒറ്റപ്പാലം ഉമ്മനഴി ഭാഗത്ത് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെ മറിഞ്ഞ ബൈക്കില്‍ നിന്നാണ് വടിവാള്‍ നിലത്തുവീണത്. ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ ഈ വാള്‍ വാഹനത്തിനുള്ളില ഒളിപ്പിച്ച് സ്ഥലത്തുനിന്നും വേഗത്തില്‍ കടക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സിപിഎം പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

'നവോത്ഥാനം താഴെ വീണു. മറ്റു ബൈക്കുകള്‍ വന്ന് മറച്ച് പിടിച്ച് അത് തിരികെ വെച്ച് അവര്‍ നവോത്ഥാന യാത്ര തുടര്‍ന്നു. അടുത്ത സ്വീകരണ യോഗത്തില്‍ സമാധാനത്തെ പറ്റി ഒരു പ്രസംഗവും അവര്‍ നടത്തിക്കാണും.നമ്മുടെ ചിഹ്നം വടിവാള്‍' എന്നും ഷാഫി കുറിച്ചു.

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോകുന്ന വഴിയില്‍ ഉമ്മനഴി ജംഗ്ഷനില്‍ വെച്ച് രാജേഷിന് അകമ്പടി പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീണപ്പോഴാണ് വാഹനത്തില്‍ നിന്നും ആയുധം താഴെ വീണത്. ഇതിന്റെ ദൃശ്യങ്ങള്‍ കണ്ടു നിന്നവര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

Read more topics: shafi parambil ,cpim
English summary
shafi parambil against cpim
topbanner

More News from this section

Subscribe by Email