Sunday December 15th, 2019 - 8:39:pm
topbanner

തലയില്‍ ചവിട്ടി നിലത്തുരച്ച് മര്‍ദ്ദനം ; ബംഗളൂരുവില്‍ സെക്യൂരിറ്റി ജീവനക്കാരോടുള്ള ക്രൂരതയുടെ വീഡിയോ പുറത്ത്

suji
തലയില്‍ ചവിട്ടി നിലത്തുരച്ച് മര്‍ദ്ദനം ; ബംഗളൂരുവില്‍ സെക്യൂരിറ്റി ജീവനക്കാരോടുള്ള ക്രൂരതയുടെ വീഡിയോ പുറത്ത്

ബംഗളൂരുവില്‍ സെക്യൂരിറ്റി ഏജന്‍സി ജീവനക്കാരെ ഉടമ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്. എച്ച് എസ് ആറിലുള്ള ഓഫീസില്‍ വച്ചാണ് സലിം ഖാന്‍ എന്നയാള്‍ ജോലിക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മര്‍ദ്ദിക്കുന്നത്. ജോലിക്കാര്‍ തങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സലിം ഖാന്‍ ഷൂസിട്ട് കാലുകള്‍ കൊണ്ട് രണ്ടുപേരുടെ മുഖത്ത് ചവിട്ടുന്നുണ്ട്. ഡ്യൂട്ടിക്കിടെ വന്ന എന്തോ തെറ്റിന്റെ പേരിലാണ് ക്രൂരത.ഇനി ആവര്‍ത്തിക്കില്ലെന്നു പറഞ്ഞിട്ടും ജോലിക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. ബംഗലൂരുവിലെ എച്ച് എസ് ആര്‍ ലേ ഔട്ടിലാണ് സലിം ഖാന്റെ സെക്യൂരിറ്റി ഏജന്‍സി സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഇവര്‍ അസാം സ്വദേശികളാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സലിം ഖാനെ അറസ്റ്റ് ചെയ്തു.

Read more topics: security agency owner,attack
English summary
security agency owner attacking
topbanner

More News from this section

Subscribe by Email