Wednesday April 1st, 2020 - 12:20:am
topbanner

സംഘര്‍ഷം തുടരവേ ഒരു മാസത്തേക്ക് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു  

suji
സംഘര്‍ഷം തുടരവേ ഒരു മാസത്തേക്ക് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്നു. ഗോകുല്‍പുരിയിലെ മുസ്തപാബാദില്‍ ആണ് വീണ്ടും സംഘാര്‍ഷാവസ്ഥ. വീടുകള്‍ക്കും കടകള്‍ക്കും അക്രമകാരികള്‍ക്ക് തീയിടുന്നു. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലയാണിത് ഗോകുല്‍പുരിയിലേക്ക് ദേശീയപതാകയുമേന്തി എത്തിയ ആളുകള്‍ കടകള്‍ക്ക് തീയിടുകയായിരുന്നു.

അതേസമയം, വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പുറമേ കേന്ദ്ര ആഭ്യന്തരസെക്രട്ടറി, ദില്ലി പൊലീസ് കമ്മീഷണര്‍, ദില്ലി ലഫ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു. യോഗത്തിന് മുമ്പേ തന്നെ കലാപമേഖലകളിലേക്ക് കേന്ദ്രസേനയെ നിയോഗിക്കാന്‍ തീരുമാനമായിരുന്നു. കലാപബാധിതമേഖലയിലേക്ക് 35 കമ്പനി കേന്ദ്രസേനയെയും രണ്ട് കമ്പനി ദ്രുതകര്‍മസേനയെയും അയക്കാനാണ് തീരുമാനം.

 

 

English summary
section 144 imposed in parts of north east delhi
topbanner

More News from this section

Subscribe by Email