Monday November 18th, 2019 - 7:01:am
topbanner

അമ്മയ്ക്ക് പരീക്ഷ ; മുലപ്പാലിനായി തൊണ്ട പൊട്ടി കരഞ്ഞ് കുഞ്ഞ് ; മനസാക്ഷിയില്ലാതെ അധികൃതരുടെ വിലക്ക്

suji
അമ്മയ്ക്ക് പരീക്ഷ ; മുലപ്പാലിനായി തൊണ്ട പൊട്ടി കരഞ്ഞ് കുഞ്ഞ് ; മനസാക്ഷിയില്ലാതെ അധികൃതരുടെ വിലക്ക്

വിശന്നു തൊണ്ട പൊട്ടി കരഞ്ഞ കുഞ്ഞിനെ പാലൂട്ടണമെന്ന് പരീക്ഷയ്ക്കിടെ അമ്മ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ 23 കാരിയായ അമ്മയ്ക്കും എട്ടു മാസം പ്രായമായ കുഞ്ഞിനുമാണ് ദുരനുഭവമുണ്ടായത്. നിര്‍മ്മല കുമാരി പരീക്ഷ എഴുതുമ്പോള്‍ കുഞ്ഞിനെയെടുത്ത് പുറത്ത് കാത്തിരിക്കുകയായിരുന്നു ഭര്‍ത്താവ് കലു രാം ഭൈര്‍വ. ഇതിനിടെ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ ഭൈര്‍വയേയും കുഞ്ഞിനേയും സ്‌കൂളിന് അകത്തേക്ക് വിട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കുഞ്ഞിനെ അമ്മയുടെ പക്കലെത്തിക്കാന്‍ ഒരു മുതിര്‍ന്ന അധ്യാപികയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുവദിച്ചില്ല. തുടര്‍ന്ന് മറ്റൊരു അധ്യാപികയോടും ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല.ഇതോടെ വിശന്നു കരഞ്ഞ കുഞ്ഞിനെയും കൊണ്ട് പുറത്തു തന്നെ പരീക്ഷ തീരും വരെ കാത്തിരുന്നു. മനസാക്ഷിയെ വേദനിപ്പിക്കുന്നതായിരുന്നു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍.

നിയമം അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

Read more topics: school, breast feeding
English summary
school denied breast feeding
topbanner

More News from this section

Subscribe by Email