Saturday October 19th, 2019 - 10:19:am
topbanner

അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് പാളി അടര്‍ന്നുവീണു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

RA
അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് പാളി അടര്‍ന്നുവീണു;  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


മുംബൈ: ക്ലാസ് മുറിയില്‍ അധ്യാപിക ക്ലാസ്സെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികളുടെ തലയില്‍ കോണ്‍ഗ്രീറ്റ് പാളി അടര്‍ന്നുവീണു. സംഭവത്തിൽ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഉല്ലാസ്‌നഗറിലെ ജുലേലാല്‍ സ്‌കൂളിലായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ക്ലാസില്‍ ശ്രദ്ധിച്ചുകൊണ്ട്  ബെഞ്ചിലിരിക്കുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.ക്ലാസ്സ് മുറിയിലെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളികളില്‍ വിള്ളലുകളുണ്ടായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ  ഇപ്പോള്‍ ചികിത്സയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: school, class time, accident
English summary
school class time accident
topbanner

More News from this section

Subscribe by Email