Wednesday April 8th, 2020 - 7:45:pm
topbanner

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

RA
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

ന്യൂഡല്‍ഹി:ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്‍റെ ശബ്ദം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അവര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഭരണഘടന ലംഘനത്തിനെതിരെയും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെതിരെയും പ്രതിഷേധിക്കാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഞാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ എന്ന ആശയം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് പറഞ്ഞ് അവര്‍ അനുമതി നിഷേധിച്ചു.

അതിനാല്‍ എനിക്ക് പ്രതിഷേധിക്കാന്‍ സാധിച്ചില്ല.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ബിജെപിയില്‍ നിന്ന് ഫൂലെ രാജിവെക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഎസ്പി നേതാവായാണ് ഫൂലെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു.

English summary
savithri fule resignation from congress
topbanner

More News from this section

Subscribe by Email