Tuesday September 29th, 2020 - 12:53:am

'പ്രധാന ഷോമാന്‍'; ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെ പരിഹസിച്ച് ശശി തരൂര്‍ എം.പി

JB
'പ്രധാന ഷോമാന്‍'; ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെ പരിഹസിച്ച് ശശി തരൂര്‍ എം.പി

തിരുവനന്തപുരം: ഞായറാഴ്ച രാത്രി വീടുകളില്‍ ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ മോദിയെ പരിഹസിച്ച് ശശി തരൂര്‍ എംപി രംഗത്ത്. പ്രധാന ഷോമാനെ കേട്ടുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.മോദിയുടെ സന്ദേശത്തില്‍ ജനങ്ങളുടെ വേദനയും ദുരിതങ്ങളും സാമ്പത്തിക പരാധീനതകളും എങ്ങനെ ലഘൂകരിക്കാമെന്നതിനെ കുറിച്ച് ഒന്നുമില്ല. ഭാവിയെ കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനിറ്റ് എല്ലാവരും ദീപം തെളിയിച്ച് കൊറോണയുടെ ഇരുട്ട് മാറ്റണമെന്നായിരിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ഈ സമയം വീടുകളിലെ ലൈറ്റുകള്‍ അണച്ചശേഷം വീടിന്റെ ബാല്‍ക്കണിയിലോ വാതില്‍ക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈല്‍ ഫ്‌ളാഷ് ലൈറ്റോ ടോര്‍ച്ചോ തെളിക്കണമെന്നാണ് മോദി അഭ്യര്‍ഥിച്ചത്.

 

English summary
sasi tharoor against modhi light diyas contravercy
topbanner

More News from this section

Subscribe by Email